മാതൃകയായി പഞ്ചായത്തിൻറെ ഇടപെടൽ; പുഴയിൽ തള്ളിയ പശുക്കിടാവിന്റെ ജഡം നീക്കി
October 12, 2026
വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാർഡ് അംഗം ഗോകുൽ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി റെജി കെ.ആറും നടപടികളിൽ പങ്കാളിയായി. പുഴയിൽ തള്ളിയ ജഡം നീക്കം ചെയ്ത് പ്രദേശത്തെ ദുരിതം പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്തി.
പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യങ്ങളും ജന്തുക്കളുടെ ജഡങ്ങളും തള്ളുന്നത് ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.