🔴 BREAKING NEWS | 📢 മസ്റ്ററിംഗ് തീയതി നീട്ടി | സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് 2026 ഒക്ടോബർ 31 വരെ നീട്ടി | അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് പൂർത്തിയാക്കുക.
തലവടി ഗ്രാമപഞ്ചായത്തിൽ ജനതാ ബോർഡുകൾ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

തലവടി: തലവടി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ വി.ബി.-ജി റാം ജി (VB-G RAM G) പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രവർത്തികളുടെ ഭാഗമായി, പ്രവർത്തിസ്ഥലങ്ങളിൽ ജനതാ ബോർഡുകൾ സ്ഥാപിക്കുന്നതിന് അംഗീകൃത വെണ്ടർമാരിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു.

29/09/2026-ലെ 8(1)-ാം നമ്പർ പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരമാണ് നടപടി. നിർമ്മാണ പ്രവർത്തികൾ ഉൾപ്പെടെയുള്ള വിവിധ പ്രവൃത്തികൾക്കാവശ്യമായ ബോർഡുകൾ സ്ഥാപിക്കുന്നതിനാണ് ക്വട്ടേഷൻ ക്ഷണിച്ചിരിക്കുന്നത്.

ക്വട്ടേഷനുകൾ 23/10/2026 ഉച്ചയ്ക്ക് 1 മണി വരെ പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 4 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിധ്യത്തിൽ ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കും. അന്നേദിവസം അവധിയാണെങ്കിൽ അടുത്ത പ്രവൃത്തിദിവസം ഇതേ സമയക്രമത്തിൽ ക്വട്ടേഷനുകൾ സ്വീകരിക്കുകയും തുറക്കുകയും ചെയ്യും.

ബോർഡുകളുടെ സാങ്കേതിക നിർദേശങ്ങൾ

  • വ്യക്തിഗത പ്രവൃത്തികൾ: കുറഞ്ഞത് 0.6 മീറ്റർ വീതിയും 0.9 മീറ്റർ ഉയരവും 0.04 മീറ്റർ കനവും.
  • കമ്മ്യൂണിറ്റി പ്രവൃത്തികൾ: കുറഞ്ഞത് 0.9 മീറ്റർ വീതിയും 1.2 മീറ്റർ ഉയരവും 0.04 മീറ്റർ കനവും.
  • നിറക്രമം: മഞ്ഞ പശ്ചാത്തലം. വ്യക്തിഗത പ്രവൃത്തികളുടെ ബോർഡിൽ കറുപ്പ് നിറത്തിലുള്ള ബോർഡറും എഴുത്തും; കമ്മ്യൂണിറ്റി പ്രവൃത്തികളുടെ ബോർഡിന്റെ മുൻവശത്ത് നീല നിറത്തിലുള്ള ബോർഡറും എഴുത്തും.

ക്വട്ടേഷൻ അംഗീകരിക്കുന്ന തീയതി മുതൽ ഒരു വർഷമാണ് കരാർ കാലാവധി. അംഗീകരിക്കപ്പെടുന്ന വ്യക്തി 200 രൂപയുടെ മുദ്രപത്രത്തിൽ ഗ്രാമപഞ്ചായത്തുമായി കരാർ ഒപ്പിടണം. ക്വട്ടേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രവൃത്തിദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ നിന്ന് ലഭിക്കും.

ക്വട്ടേഷനുകൾ സംബന്ധിച്ച നിലവിലുള്ള നിയമങ്ങളും വ്യവസ്ഥകളും ബാധകമായിരിക്കും. ഏതൊരു ക്വട്ടേഷനും കാരണം കൂടാതെ നിരസിക്കുന്നതിനുള്ള അധികാരം ഗ്രാമപഞ്ചായത്തിൽ നിക്ഷിപ്തമാണ്.

ക്വട്ടേഷൻ നമ്പർ: C3-635/26-27 തീയതി: 12/10/2026 സ്ഥാപനം: തലവടി ഗ്രാമപഞ്ചായത്ത്

തലവടി ഗ്രാമപഞ്ചായത്തിൽ ജനതാ ബോർഡുകൾ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു