🔴 BREAKING NEWS | 📢 മസ്റ്ററിംഗ് തീയതി നീട്ടി | സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് 2026 ഒക്ടോബർ 31 വരെ നീട്ടി | അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് പൂർത്തിയാക്കുക.
വനിതകൾക്ക് വായ്പ

October 7, 2026

സംസ്ഥാന വനിതാ വികസന കോർപറേഷൻ വനിതകൾക്കു ലളിതമായ നടപടികളിലൂടെ അതിവേഗ വ്യക്തിഗത / ഗ്രൂപ്പ്/വിദ്യാഭ്യാസ വായ്പകൾ നൽകുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18-55 പ്രായപരിധിയിലുള്ള തൊഴിൽരഹിതരായ വനിതകൾക്ക് 3-5 വർഷ തിരിച്ചടവ് കാലാവധിയിൽ 4-8% പലിശനിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്ടിഗത വായ്പ.

മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസിന് 5-8% പലിശ നിരക്കിൽ നാലു കോടി രൂപ വരെ വായ്പ അനുവദിക്കും. സി.ഡി.എസിനു കീഴിലുള്ള സ്വയം സഹായസംഘങ്ങൾക്കു 19 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

നിശ്ചിത വരുമാന പരിധിയിലുള്ള 16-32 വയസ് പ്രായപരിധിയിലുള്ള വനിതകൾക്ക് 5 വർഷ തിരിച്ചടവ് കാലാവധിയിൽ 3-8% പലിശനിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വായ്പകളും നൽകുന്നുണ്ട്. www.mithrasoft.kswdc.org എന്ന വെബ്‌സൈറ്റിലൂടെ അക്ഷയ/ഇൻറർനെറ്റ് സേവാ കേന്ദ്രം അപേക്ഷിക്കാം.