🔴 BREAKING NEWS | 📢 മസ്റ്ററിംഗ് തീയതി നീട്ടി | സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് 2026 ഒക്ടോബർ 31 വരെ നീട്ടി | അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് പൂർത്തിയാക്കുക.
ഡൈറോഫൈലേറിയാസിസ്

October 6, 2026



സാധാരണയായിവളർത്തു നായ്ക്കളിലും തെരുവ് നായ്ക്കളിലും കാണാനിടയുളള ഡൈറോഫൈലേറിയ ജനുസ്സിൽ പെട്ട പരാദ വിര മനുഷ്യരിലേക്ക് (അപൂർവമായി) ബാധിച്ചു രോഗബാധയ്ക്ക് ഇടയാക്കുന്നു.( ചേർത്തല പ്രദേശത്ത് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്)
നായ്ക്കളെ കടിക്കുന്ന കൊതുക് മനുഷ്യരെ കടിക്കുന്നതിലൂടെ പരാദ വിരകളുടെ ലാർവ മനുഷ്യ ശരീരത്തിൽ എത്തുന്നു. ഈഡിസ്, അനോഫിലസ്, ക്യൂലക്സ് തുടങ്ങിയ പലയിനം കൊതുകുകളും ഡൈറോഫിലേറിയ ജനുസ്സിൽ പെട്ട വിരകളുടെ ലാർവകൾ മനുഷ്യരിലേക്ക് പകർത്തുന്നു.
നായ്ക്കളിൽ ഹൃദയം,ശ്വാസകോശം,രക്തക്കുഴലുകൾ ഇവയെ ബാധിച്ചു ഹാർട്ട് വേം രോഗമുണ്ടാക്കുന്നു.
മനുഷ്യരിലെ രോഗബാധ, വിര/ ലാർവ എത്തിച്ചേരുന്ന ഭാഗത്തിന് അനുസരിച്ചു വ്യത്യാസപ്പെടുന്നു.ശസ്ത്രക്രിയയിലൂടെ വിരയെ നീക്കം ചെയ്യാറുണ്ടെങ്കിലും ചില കേസുകളിൽ ആവശ്യമെങ്കിൽ മറ്റ് പരിശോധനകളും നിർദേശിക്കും.

ഏകാരോഗ്യ ആശയത്തിലധിഷ്ഠിതമായി കൊതുക് നിയന്ത്രണം, നായ്ക്കളിലെ രോഗനിരീക്ഷണം, മനുഷ്യരിലെ ലക്ഷണങ്ങൾ തിരിച്ചറിയുക, വെറ്ററനറി ഡോക്ടറുടെ നിർദ്ദേശാനുസരണം വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് അനുയോജ്യമായ പ്രതിരോധവും ചികിത്സയും ഉറപ്പാക്കുക എന്നിവ രോഗ നിയന്ത്രണത്തിന് സഹായിക്കുന്നു. രോഗവുമായി ബന്ധപ്പെട്ട് മനുഷ്യരിലും മൃഗങ്ങളിലും"സ്വയം ചികിത്സ" ഉചിതമല്ല